തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറാണ് ഈ ക്രൂരകൃത്യം ചെയ്തത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതി നേരത്തെയും ഈ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുകയാണ്. അതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ശേഷം സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കും.
Discussion about this post