മസ്കത്ത്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ (33) ആണ് മസ്കത്ത് മൊബേലയില് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്.
Discussion about this post