കൊല്‍ക്കത്ത: വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക. വിവാഹത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലാണ് സംഭവം. അധ്യാപിക പായല്‍ ബാനര്‍ജിയെയും വിവാഹമാല കഴുത്തിലണിഞ്ഞ വിദ്യാര്‍ഥിയെയും വീഡിയോയില്‍ കാണാം.
വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ ചുറ്റുമുള്ളവർ കുരവയിടുന്നതും കേള്‍ക്കാം.വിഡിയോ വൈറലായതോടെ അധ്യാപികയ്ക്കെതിരെ കോളജ് അധികൃതർ നടപടിയെടുത്തു.
അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ ഇത് യഥാര്‍ഥ വിവാഹമായിരുന്നില്ലെന്നും പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവൃത്തിയെന്നുമാണ് അധ്യാപികയുടെ വാദം.
മനഃശാസ്ത്ര ക്ലാസില്‍ ആശയങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് ആരൊക്കെയോ ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സൈക്കോളജി അധ്യാപികയായ പായല്‍ പറയുന്നു.
Discussion about this post