പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താൻ ചെയ്തത് തെറ്റാണെന്നും തന്നെ നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്.
ആലത്തൂർ സബ് ജയിലിലാണ് ചെന്താമര കഴിയുന്നത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
താൻ കൊലപാതകം നടത്തിയത് തനിച്ചാണ് എന്നും തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തതെന്നും എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും തനിക്ക് ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും തന്നെ പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. അതേസമയം, ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്.
Discussion about this post