തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയിൽ ഇന്ന് രാത്രി എട്ടുമണിയോടെ കൂടെയാണ് സംഭവം. പഴമ്പിള്ളി വീട്ടിൽ വാസൻ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛൻ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികൾ തൊട്ടടുത്ത റേഷൻ കടയിലേക്ക് ഓടി വരികയും തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Discussion about this post