തിരുവനന്തപുരം: വര്‍ക്കലയില്‍ ബൈക്കില്‍ കറങ്ങി എംഡിഎംഎ വില്‍പ്പന നടത്തിയ ആളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വര്‍ക്കല കോവൂര്‍ സ്വദേശി ആകാശ് (25)ആണ് അയിരൂര്‍ പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും വാഹന പരിശോധനയില്‍ പിടിയിലായത്. ദിവസങ്ങളായി റൂറല്‍ ഡാന്‍സ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
എംഡിഎംഎ വില്‍പ്പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ പോകുമ്പോളാണ് പട്ടരുമുക്കില്‍ വച്ച് ഡാന്‍സാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയതെന്നെന്നാണ് അയിരൂര്‍ പോലീസ് വിശദമാക്കുന്നത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. വര്‍ക്കലയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വില്‍പ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രതി ആകാശ് ആറ്റിങ്ങല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലേയും പ്രതിയുടെ സഹോദരന്‍ ഹെല്‍മറ്റ് മനു എന്ന ആരോമലും വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറയുന്നു. ഇയാള്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ്.
Discussion about this post