കൊല്ലം: തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊതിരെ തല്ലി പോലീസില്‍ ഏല്‍പ്പിച്ചു.
35കാരനായ കണ്ണനല്ലൂര്‍ സ്വദേശി സുരേഷിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വയോധികയുടെ കരച്ചില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാര്‍ വളഞ്ഞിട്ട് പൊതിരെ തല്ലി. തലക്കും മുഖത്തും ശരീരത്തിലും ഇയാള്‍ക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി.
Discussion about this post