തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര് അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരത്തിൽ നിന്നും പിന്മാറാൻ റേഷൻ വ്യാപാരികളുടെ തീരുമാനം.
അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്നും ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവർത്തിക്കുമെന്നും നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചക്കഴിഞ്ഞായിരുന്നു മന്ത്രി ജി ആര് അനിലുമായി സമരസമിതി ചർച്ച നടത്തിയത്. കമ്മീഷൻ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
Discussion about this post