തിരുവനന്തപുരം: ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. കെപിസിസി പുനഃസംഘടനയിലേ ആദ്യഘട്ടമെന്ന നിലയിലാണ് വക്താവാക്കുന്നത്.
അതേസമയം, പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്.
കെപിസിസി വക്താവ് ആയതോടെ കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് പ്രത്യക്ഷപ്പെടും. നേരത്തെ ചാനൽ ചർച്ചകളിൽ എല്ലാം ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യര്‍.
Discussion about this post