തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായാണ് സമരം.
പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് അനിശ്ചിതകാല സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് റേഷന്‍ വ്യാപാരി സംഘടന അറിയിച്ചു.
നേരത്തെ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് റേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നുമാണ് മന്ത്രി പറഞ്ഞത്.
Discussion about this post