പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില് രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. നരഭോജി കടുവയാണോ എന്നതില്‍ വ്യക്തമല്ല.

കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

Exit mobile version