അടൂരില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; മന്ത്രവാദി അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളില്‍ ഒരാളായ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

9 പ്രതികളുള്ള കേസില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. അടൂര്‍ പോലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു.

Exit mobile version