കടുവ ആക്രമണം: രാധയുടെ മകന് താത്ക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി വനംമന്ത്രി

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രന്‍. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവില്‍ മന്ത്രി രാധയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നല്‍കി കൊണ്ടുള്ള നിയമന ഉത്തരവ് കൈമാറുകയും ചെയ്തു.

Exit mobile version