പാലക്കാട് : പാലക്കാട്ടെ ബിജെപിയിൽ വൻ പൊട്ടിത്തെറി. നാളെ 9 കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.
ജില്ലാ പ്രസിഡന്റായി യുവനേതാവിനെ പാര്‍ട്ടി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് പ്രതിഷേധം.
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. അതേസമയം, പ്രതിഷേധം അറിയിച്ച കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നാണ് ഇവർ ആരോപിക്കുന്നത്. ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്റെ ബിനാമിയെ തിരുകി കയറ്റുകയാണെന്നും ഇവര്‍ ആരോപിച്ചു.
Discussion about this post