തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,440 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
രണ്ട് ദിവസം മുമ്പാണ് സ്വർണവില 60000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6230 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.
Discussion about this post