കോഴിക്കോട്: പയ്യോളിയില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേയ്ക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്.
ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീട്ടിലേക്ക് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു.
തുടര്‍ന്ന് പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post