ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് 4 ടണ്‍ മുളകുപൊടി തിരിച്ചുവിളിച്ചു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
പതഞ്ജലി ഉല്‍പ്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളുമാണ് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉല്‍പ്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരുന്നു.
ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പും നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉയർന്നിരുന്നു. പതഞ്ജലിയുടെ ആയുര്‍വേദിക് പാല്‍പ്പൊടിയായ ‘ദിവ്യ മഞ്ജന്‍’ എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു.