കൊല്ലം: പുഴയിൽ വീണ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലത്താണ് സംഭവം. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്.
ഇത്തിക്കരയാറ്റിലാണ് അഹദ് വീണത്. ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്.
സംഘം ഫെസ്റ്റിനിടെ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. അഹദ് ആറ്റില്‍ കാലുകഴുകാന്‍ ഇറങ്ങി. ഇതിനിടെ കാല് വഴുതി ആറ്റിലേയ്ക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ഫയര്‍ ഫോഴ്സ് സംഘത്തേയും കൊല്ലത്തുനിന്നുള്ള സ്കൂബാസംഘത്തേയും അറിയിക്കുകയായിരുന്നു.
ഇവർ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഹദിനെ രക്ഷിക്കാനായില്ല.
തുടർന്ന് വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post