തൃശൂർ: നാലംഗ കുടുംബം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ഭാര്യയും ഭർത്താവും മകളും 12കാരനായ ബന്ധുവുമാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഒഴുക്കിപ്പെട്ട മൂന്ന് പേരെ കണ്ടെത്തിയിട്ടില്ല. ചെറുതുരുത്തി സ്വദേശിയായ റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കബീർ, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തുണ്ട്. നാല് പേരും ഒഴുക്കിൽപ്പെട്ടത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റെഹനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടച്ചുഴിയുള്ള സ്ഥലത്താണ് ഇവർ വീണത്. കുട്ടി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത് എന്നാണ് നിഗമനം.
Discussion about this post