തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. തൃശ്ശൂർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം.
Discussion about this post