കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആത്മഹത്യ ചെയ്തത്.
ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി അസ്‌കര്‍ ജീവനൊടുക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് അസ്‌കര്‍ ആശുപത്രിയില്‍ എത്തിയത്.
പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നാണ് അസ്‌കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം വ്യക്തമല്ല.
Discussion about this post