തിരുവനന്തപുരം: ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കാവൂര്‍ ചമ്പാവില്‍ അലക്‌സാണ്ടര്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.
മത്സ്യവുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ യാത്രക്കാരായിരുന്ന ജനോവി (78) മകള്‍ മേരി സുനിത (42)എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമായിരുന്നു അപകടം. അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുതെങ്ങിലെ മാര്‍ക്കറ്റില്‍ നിന്നും മത്സ്യവുമായി ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ.
ഈ സമയം, വാഹനത്തിന് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അലക്‌സാണ്ടര്‍ ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോയുടെ ഇടയില്‍ കുടുങ്ങി.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓടിക്കൂടിയ നാട്ടുകാരാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ മരിക്കുകയായിരുന്നു. അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.
Discussion about this post