തൃശ്ശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം മൂന്നായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന് (16) ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് എറിന്.
അലീന (16), ആന്‍ ഗ്രേയ്സ് (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയില്‍ തുടരുകയാണ്.
Discussion about this post