തൃശൂര്‍: ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ ഓടിയടുത്ത് കാട്ടുകൊമ്പൻ.ചാലക്കുടി കാനനപാതയി ലാണ് വീണ്ടും കാട്ടനയിറങ്ങിയത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയത്.
കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു സംഭവം. അതിരപ്പിള്ളിയിലെ ഷൂട്ടിങ് സെറ്റിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറിന് നേരെ ഓടിയടുത്ത കാട്ടാന
കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപൊക്കി പിന്നീട് താഴെയിടുകയും ചെയ്തു.
അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല. അപ്രതീക്ഷിതമായി റോഡിലേക്ക് ഓടികയറിയ ആന വാഹനത്തിന് നേരെ തിരിയുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ ഓടിച്ചുവിട്ടത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post