തിരുവനന്തപുരം: വയനാട്ടിലെ മുണ്ടാക്കൈ – ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ
കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ.
കേരളത്തെ ഒന്നടങ്കം നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിടുകയാണ്. ഇനിയും കണ്ടെത്താൻ കഴിയാതെ 32 പേർ കാണാമറയത്താണ്.
കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
കാണാതായവരെ മരിച്ചവരായി കണക്കാക്കും. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും.
Discussion about this post