കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകള്‍ വച്ച് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തുമൃഗത്തെ ആക്രമിച്ചത്.
മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു. ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. അതേസയമം, കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Discussion about this post