തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം – കാരോട് ബൈപ്പാസിലായിരുന്നു അപകടം.അപകടത്തിൽ ആളപായമില്ല.
ബസ് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. സംഭവ സമയത്ത് പതിനെട്ടോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ബസ് തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടർന്നുകയറിയത്. സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.
തൊട്ടുപിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അതേസമയം, അപകടകാരണം വ്യക്തമല്ല.
Discussion about this post