തിരുവനന്തപുരം: അച്ഛൻ്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിയെന്ന് പറഞ്ഞ് മൃതദേഹം മക്കൾ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ആണ് സംഭവം. അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിഎന്നാണ് മക്കൾ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ‘അച്ഛന്‍ സമാധി’യായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്.
പിതാവ് ഗോപൻ സ്വാമിയെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു.
പിന്നാലെ പിതാവ് ‘സമാധി’യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.
Discussion about this post