തിരുവനന്തപുരം: സ്കൂള്‍ ബസ് ദേഹത്തേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്.
മടവൂർ ഗവ. എല്‍പി സ്കൂളിലെ വിദ്യാർത്ഥിയാണ് കൃഷ്ണേന്ദു. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ കേബിളില്‍ കാല് കുരുങ്ങി കുട്ടി വീഴുകയായിരുന്നു.
കുട്ടി വീണത് ഡ്രൈവർ കണ്ടിരുന്നില്ല. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പാരിപ്പിള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു.
എന്നാൽ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മണികണ്ഠന് ശരണ്യ ദമ്പതികളുടെ മകളാണ് ഏഴ് വയസുകാരിയായ കൃഷ്ണേന്ദു..
Discussion about this post