മാന്നാർ: ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31) ആണ് അറസ്റ്റിലായത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ സ്ഥിരമായി മർദിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ ക്രൂരമായി മർദനത്തിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.
Discussion about this post