പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍പ്പെട്ട് മരിച്ചവരിൽ മലയാളിയും.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്.
ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേരാണ് മരിച്ചത്. 52 വയസുകാരിയായ നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.
തിരുപ്പതി വൈകുണ്ഠ ഏകാദശക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Discussion about this post