കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ഉത്തവിട്ടത്. കോടതി ഉത്തരവ് കേട്ടതിന് പിന്നാലെ ബോബി കോടതിയില്‍ കുഴഞ്ഞുവീണു.
അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
അതേസമയം, ശരീരത്തിൽ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. താൻ 2 ദിവസം മുൻപ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നും പൊലീസ് മർദിച്ചിട്ടില്ലെന്നും ബോബി അറിയിച്ചു.
Discussion about this post