കൊല്ലം: ശബരിമല തീര്ഥാടകൻ ലോറി ഇടിച്ചു മരിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശി എസ് മദന്‍കുമാർ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.
ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങവെയായിരുന്നു അപകടം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപതുവച്ച് ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ശബരിമല ദർശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിൽ എത്തിയത്. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ യുവാവിൻ്റെ ദേഹത്തേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.
യുവാവിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post