ആലപ്പുഴ: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ആലപ്പുഴയിൽ ആണ് സംഭവം. ഏക മകളെ യുഎസിലേക്ക് യാത്രയാക്കി മടങ്ങവെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം വീടുള്ള ഓലിക്കര ഇല്ലം വാസുദേവൻ (റിട്ട. റെയിൽവേ ജീവനക്കാരൻ), ഭാര്യ യാമിനി (58) (റിട്ട. പ്രഫ. ഡൽഹി), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു.ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയായിരുന്നു അപകടം.
വാസുദേവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ വാസുദേവൻ വർഷങ്ങളായി കുടുംബമായി ഡൽഹിയിലായിരുന്നു താമസം.
Discussion about this post