തിരുവനന്തപുരം: എച്ച്എംപി വൈറസിനെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വൈറസുമായി ബന്ധപ്പെട്ട് അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി.
ഈ വൈറസ് മുന്‍പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. ഇത് പുതിയ വൈറസ് അല്ലെന്നും വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
നിലവില്‍ രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് പ്രധാനം. മുന്‍കരുതലായി ഗര്‍ഭിണികളും രോഗികളും മാസ്ക് ധരിക്കണമെന്നും ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.
കെഎംസിഎല്‍ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളുമുണ്ടെന്നും എന്നാല്‍ അതെല്ലാം ഉടന്‍ തന്നെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post