ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സംഭവം. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാര്‍ ആണ് കത്തിയത്.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നാണ് തീ പടര്‍ന്നുകയറിയത്. തീകണ്ടയുടനെ തന്നെ ഡ്രൈവര്‍ കാറിനുള്ളില്‍ നിന്നും രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
വിവരം അറിഞ്ഞ ഉടന്‍ തന്നെ കായംകുളത്തു നിന്ന് അഗ്‌നി രക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതേസമയം, അപകടത്തില്‍ ആളപായം ഇല്ല.
Discussion about this post