ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം. ഇടുക്കിയിലെ മൂവാറ്റുപുഴയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പില്‍ അന്‍സാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ആലപ്പുഴ വാരനാട് വെളിയില്‍ രഹ്ന ദിനേഷിന് (24) ആണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പേഴയ്ക്കാപ്പിള്ളി കൈനികര കാവിനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post