കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്.
ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളുമാണ് കണ്ടെത്തിയത്. വീടിന്റെ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
വര്‍ഷങ്ങളോളമായി പൂട്ടിക്കിടക്കുന്ന വീടും പരിസരവും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്. തുടര്‍ന്ന് അവിടുത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടി കണ്ടത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത് എന്നതുള്‍പ്പയെയുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
വീടും സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post