കണ്ണൂര്‍: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടര്‍ന്ന് ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ചു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബിഎന്‍എസ്എസ് സെക്ഷന്‍ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ അറിയിച്ചു.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post