തൊടുപുഴ: നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് വിവരം.വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്.
എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തില്‍പെട്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post