കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികളായ രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്, പീതാംബരന്, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയിരിക്കുന്നത്.
ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് 9 പേരെയും കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു.
Discussion about this post