പാലക്കാട്: പാലക്കാട് നിന്നും കാണാതായ 15 വയസ്സുകാരിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹന ഷെറിനെയാണ് കാണാതായത്.
പെൺകുട്ടിയെ കാണാതായിട്ട് ആറ് ദിവസം പിന്നിടുകയാണ്. പെൺകുട്ടി യാത്ര ചെയ്ത ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. ഡിസംബർ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്.
പെൺകുട്ടി വീട്ടിൽ നിന്നു ട്യൂഷനു പോവികായാണെന്നും പറഞ്ഞാണ് ഇറങ്ങിയത്. തുടർന്ന് കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു.
കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ രേഖാ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post