കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരിച്ചു. ആലുവ തുരുത്ത് വാക്കല്‍ വീട്ടില്‍ ഷേര്‍ളിയാണ് (64) മരിച്ചത്. മേപ്പാടി ജി.എച്ച്. എസ്.എസില്‍ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു.
ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുര്‍ബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ആലുവ മാര്‍വര്‍ കവലയില്‍ വച്ച് കാറിടിക്കുകയായിരുന്നു. കാര്‍ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post