ആലപ്പുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് മാസങ്ങളോളമായി അബോധവസ്ഥയില്‍ ചികിത്സയിലായിരുന്ന നിയമവിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴയിലാണ് സംഭവം.
തോണ്ടന്‍കുളങ്ങര സ്വദേശി വാണി സോമശേഖരന്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. 2023 സെപ്റ്റംബര്‍ 21ന് ഏറ്റുമാനൂര്‍ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു വാണിയെ കാറിടിച്ചത്.
വീഴ്ചയില്‍ വാണിയുടെ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കിയായിരുന്നു പരിചരിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരന്‍: വസുദേവ്.
Discussion about this post