കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പൂനൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറക്കുന്നുമ്മല്‍ മുഹമ്മദ് അജ്സല്‍ (19) ആണ് മരിച്ചത്.
പൂനൂര്‍ കോളിക്കലില്‍ വെച്ച് അമിത വേഗതയിലെത്തിയ ഥാര്‍ ജീപ്പ് അജ്സലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലും കരളിലും ക്ഷതമേറ്റ അജ്സല്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post