കൊല്ലം: കൊല്ലം ബൈപ്പാസ് നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പുതിയ മുഖം നല്‍കി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് പണം മുടക്കിയത് കേന്ദ്രസര്‍ക്കാര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൊല്ലം ബൈപ്പാസിന്റെ അവകാശ വാദവുമായി രംഗത്ത് എത്തിയിയിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം. എന്നാല്‍ ഇടത് സര്‍ക്കാരാണ് ഇഴഞ്ഞ് നീങ്ങിയ കൊല്ലം ബൈപ്പാസ് പദ്ധതിക്ക് ജീവന്‍ നല്‍കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു .ബൈപ്പാസിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നത് എന്നും കണ്ണന്താനം വ്യക്തമാക്കി.