തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ മാനുവല്‍ (41) ആണ് അറസ്റ്റിലായത്. കടന്നുപിടിക്കുന്നതിനിടയില്‍ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ കഠിനം പോലീസ് ആണ് പിടികൂടിയത്.
കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ ജോലി ചെയ്ത ശമ്പളം വാങ്ങാന്‍ വന്നതാണെന്ന് മാനുവല്‍ പറഞ്ഞ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നായിരുന്നു യുവതി കഠിനംകുളം പോലീസില്‍ പരാതി നല്‍കിയത്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post