തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു. തൃശ്ശൂരിലാണ് സംഭവം. സിഎന്‍ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. വാഹനം നിര്‍ത്തി ഉടന്‍ ഓട്ടോയില്‍ നിന്നും പുറത്തുകടന്നതിനാല്‍ ഡ്രൈവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. ശക്തന് സ്റ്റാന്‍ഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. ഓട്ടോയില്‍ നിന്ന് തീ പടരുന്നത് ബൈക്ക് യാത്രികരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു.
ഇയാള്‍ ഉടനെ തന്നെ വാഹനം നിര്‍ത്തി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോയുടെ സിഎന്‍ജി ടാങ്കിന് തീപിടിച്ചിരുന്നില്ല.
അതിനാല്‍ വലിയ പൊട്ടിത്തെറി ഒഴിവായി. സിഎന്‍ജി ഓട്ടോറിക്ഷയില്‍ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.
Discussion about this post