തിരുവനന്തപുരം: കുതിച്ചെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. മകള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം.
പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ(17)ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ആല്‍ഫി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മടവൂര്‍ തോളൂരില് വച്ചായിരുന്നു അപകടം സംഭവിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവര്‍ പോയിരുന്നത്.
അതിനിടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സബീന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആല്‍ഫിയെ ആശുപത്രിയില്‍ എത്തിച്ചത്.
റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാര്‍ ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Discussion about this post