കൊല്ലം : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്ക്. കൊല്ലം ജില്ലയിലെ ചക്കുവള്ളി ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
ബസ്സുകൾ കുതിച്ച് പായുന്നതിനിടെ ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് തെറിച്ച് വീണത്. ബസിന്റെ മരണപ്പാച്ചിലിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.
ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ തമ്മിലായിരുന്നു മത്സരയോട്ടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബസ് സ്റ്റേഷനിലേക്ക് മാറ്റി.
ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി തർക്കിച്ചെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചു വീണെന്നുമാണ് യാത്രക്കാർ പറയുന്നത്.
Discussion about this post